കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ചൈനയിലെ യാന്‍ഷു പ്രവിശ്യയിലെ ഒരു ബഹുനില ഹോട്ടലിലാണ് അപകടം നടന്നത്. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നു രണ്ടു പ്രാവശ്യമാണ് യുവതി താഴേക്ക് വീണത്. അപകടത്തിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്കാണ് ഇവര്‍ ആദ്യം വീണത്. ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും ഇവര്‍ക്ക് ജീവനുണ്ടായിരുന്നു. രണ്ടാം നിലയിലേക്ക് വീണ ഇവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോൾ വീണ്ടും താഴേക്ക് വീഴുകയായിരുന്നു.എന്നാൽ താഴെ നിന്ന ആളുകള്‍ കൂട്ടമായി നിന്ന് ഇവരെ കൈയില്‍ താങ്ങുകയും തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
Post Your Comments