കൊച്ചി: സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാരിനെ പിന്നോട്ടടിപ്പിച്ച നിയമോപദേശം പുറത്ത്.സുപ്രീം കോടതി മുന്‍ ജസ്റ്റിസ് അരിജിത് പസായത് നല്‍കിയ നിയമോപദേശത്തിന്റെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം പുതിയ കേസോ നടപടിയോ പാടില്ലന്നതാണ് മുന്‍ ജസ്റ്റിസ് സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.അന്വേഷണ കമ്മിഷന്‍ എന്നത് കോടതിയല്ലെന്നും തലപ്പത്തുള്ളയാള്‍ ജഡ്ജിയല്ലന്നും അങ്ങനെ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നതാണ് നിയമോപദേശം.
‘ഈ റിപ്പോര്‍ട്ട് സ്വീകരിക്കണോ എന്ന കാര്യം സര്‍ക്കാറിനു തീരുമാനിക്കാമെന്നും സ്വീകരിക്കുന്നുവെങ്കില്‍ നിയമപ്രകാരം രൂപീകരിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറി നടപടിയെടുക്കാന്‍ മതിയായ വിവരങ്ങളുണ്ടോയെന്ന് അവരോട് പരിശോധിക്കാന്‍ ആവശ്യപ്പെടാമെന്നും ജസ്റ്റിസ് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.അത്തരം ഒരു അന്വേഷണ ഏജന്‍സിക്കല്ലാതെ മറ്റാര്‍ക്കും ഇക്കാര്യത്തില്‍ നിയമപരമായി തുടര്‍ നടപടി സ്വീകരിക്കാന്‍ യാതൊരു അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments