ന്യൂഡൽഹി: ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പിന്തുണയുമായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. ഇന്റർനെറ്റ് സേവനങ്ങൾ വിലപേശിവിൽക്കാൻ അനുവദിക്കില്ലെന്നും ഇന്റർനെറ്റ് സേവനത്തിൽ ഇന്ത്യ വിവേചനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കും.
ഇന്റർനെറ്റിലെ എല്ലാ സേവനങ്ങളെയും തുല്യമായി കാണണമെന്ന നെറ്റ് ന്യൂട്രാലിറ്റി നിയമം കഴിഞ്ഞ ദിവസം യുഎസ് പിൻവലിച്ചിരുന്നു. നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് ചർച്ചകളിലേക്കുപോകാൻ ആഗ്രഹിക്കുന്നില്ല. അമേരിക്ക അവരുടെ വഴി തെരഞ്ഞെടുത്തു. നമ്മുടെ സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും രവിശങ്കർ പ്രസാദ് പറയുകയുണ്ടായി.
Post Your Comments