ഉദയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ലൗ ജിാഹദ് ആരോപിച്ച് വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ചുട്ടുകൊന്ന കേസിലെ പ്രതിക്കു വേണ്ടി റാലി. സംഘപരിവാര്‍ സംഘടനകളാണ് റാലി നടത്തിയത്. റാലി നടക്കുന്ന വേളയില്‍ കോടതിക്ക് മുകളില്‍ കാവികെടി കെട്ടിയും പ്രതിഷേധക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ജില്ലാ സെഷന്‍സ് കോടതിക്ക് മുകളിലാണ് പാതക കെട്ടി പ്രതിഷേധിച്ചത്.
ഇതേ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസുമായി സ്ഥലത്ത് ഏറ്റുമുട്ടി. പോലീസ് ലാത്തി വീശി. ഉദയ്പൂരിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്തെ . ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കും നിരോധിച്ചു.
അഫ്‌റാസുല്‍ ഖാന്‍ എന്ന മുസ്ലീം യുവാവാണ് ശംഭുലാലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ ആറിനായിരുന്നു സംഭവം നടന്നത്. ‘ലൗ ജിഹാദ്’ ആരോപിച്ച് യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊല്ലുന്ന ശംഭുലാലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
Post Your Comments