Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; സഹപ്രവര്‍ത്തകയെ അവിഹിതബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചവർക്കെതിരെ കേസ്

ബിലാസ്പുര്‍: സഹപ്രവര്‍ത്തകയെ അപമാനിക്കുകയും അശ്ലീല പരമാര്‍ശം നടത്തുകയും ചെയ്‌ത സ്വകാര്യ കോളേജ് പ്രൊഫസര്‍മാര്‍ക്കെതിരെ കേസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സുബിര്‍ സെന്‍, ദുര്‍ഗ ശരണ്‍ ചന്ദ്ര എന്നിവര്‍ക്കെതിരെയാണ് ബിലാസ്പുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

അന്തരിച്ച സൈനികന്റെ ഭാര്യയാണ് ഇരുവരും ചേര്‍ന്ന് തന്നെ ഉപദ്രവിച്ചന്നെും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും അവിഹിത ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് പരാതി നൽകിയത്. സൈനിക് കല്യാണ്‍ ബോര്‍ഡിനാണ് പരാതി നൽകിയത്. തുടര്‍ന്ന് സൈനിക് കല്യാണ്‍ ബോര്‍ഡ് പരാതി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ബിലാസ്പുര്‍ പോലീസിന് കത്ത് നല്‍കിയെന്നും തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും ബിലാസ്പുര്‍ എസ് പി ശലഭ് സിന്‍ഹ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button