ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ‘അടുത്ത ബി.ജെ.പി. സര്‍ക്കാരി’നുള്ള 100 ദിന കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു.ഏപ്രില്‍ 30-നകം പദ്ധതി തയ്യാറാക്കിനല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതനുസരിച്ചാണ് ഇത് തയ്യാറാക്കി നല്‍കിയത്.
ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള തീയതികളില്‍ ഇവ തയ്യാറാക്കി അവതരിപ്പിക്കാന്‍ ഓരോ അസിസ്റ്റന്റ് സെക്രട്ടറിമാരോടും നിര്‍ദേശിച്ചിരുന്നു . ബി.ജെ.പി.യുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളനുസരിച്ച് ആദ്യ നൂറുദിവസത്തേക്കുള്ള കര്‍മപദ്ധതി തയ്യാറാക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വകുപ്പുതലവന്മാരോട് നിര്‍ദേശിച്ചത്. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ നിർദ്ദേശം നല്കിയിരുന്നതായാണ് സൂചന.
Post Your Comments