ലഖ്‌നൗ: മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്. മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കും എതിരെയാണ് നടപടി.
മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധു ഗുപ്തയാണ് ഇവര്‍ക്കു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസിലെ പ്രതികളായ മന്ത്രി സുരേഷ് റാണ, ബിജെപി എംഎല്‍എ മാരായ സംഗീത് സോം, ഉമേഷ് മാലിക് എന്നിവര്‍ക്കു എതിരെയാണ് നടപടി. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് ഇവര്‍ക്കു എതിരെ നടപടി സ്വീകരിച്ചത്. ഇവരെ വിചാരണ ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം യുപി സര്‍ക്കാരിനോട് അനുമതി തേടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പ്രതികള്‍ യോഗത്തില്‍ നടത്തിയ പ്രസംഗം കലാപത്തിനു ആഹ്വാനമായിരുന്നു എന്നാണ് ഇവര്‍ക്ക് എതിരെയുള്ള കേസ്.
Post Your Comments