ന്യൂഡല്‍ഹി: ട്രെയിനുകളിലെ ഒഴിവുവരുന്ന സീറ്റുകളുടെ നിരക്ക് കുറയ്ക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. ടിക്കറ്റ് നിരക്ക് പരിഷ്കാരവുമായി റെയില്‍വെ. വിമാനങ്ങളുടേയും ഹോട്ടലുകളുടേയും മാതൃകയില്‍ ബുക്കിംഗ് നടക്കാത്ത സീറ്റുകളുടെ നിരക്ക് കുറയ്ക്കാനാണ് ആലോചിക്കുന്നത്. എല്ലാ ടിക്കറ്റിനും അടിസ്ഥാന നിരക്കിന്റെ 15 ശതമാനം നിരക്ക് കൂട്ടുകയോ 50 ശതമാനം സീറ്റുകളില്‍ സാധാരണ നിരക്കില്‍ യാത്ര ചെയ്യാനാകുന്ന തരത്തിലോ ടിക്കറ്റ് നിരക്ക് ക്രമീകരിക്കാനാണ് ആലോചിക്കുന്നത്.
ഫ്ലക്സി നിരക്ക് സംവിധാനം പുന:പരിശോധിക്കുന്നതിന് റെയില്‍വെ ബോര്‍ഡ് ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്ലക്സി നിരക്ക് സംവിധാനം റെയില്‍വെ പുന:പരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. പ്രീമിയം ട്രെയിനുകളായ തുരന്തോ, ശദാബ്ദി, രാജധാനി ട്രെയിനുകളില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്‍പത് മുതലാണ് ഫ്ലെക്സി നിരക്കുകള്‍ നടപ്പിലാക്കിയത്. ഇതോടെ ട്രെയിനുകള്‍ ഒഴിഞ്ഞ സീറ്റുകളോടെ സര്‍വീസ് നടത്തേണ്ട സ്ഥിതിയിലായി. ഇതൊഴിവാക്കാനാണ് നിരക്കുകള്‍ റെയില്‍വേ പുന:പരിശോധിക്കുന്നത്.
Post Your Comments