ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ആശുപത്രി അധികൃതർ. ജയലളിതയെ ശ്വാസമില്ലാത്ത അവസ്ഥയിൽ ആയിരുന്നു ആശുപത്രിയിൽ എത്തിച്ചതെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഢി പറഞ്ഞു.
ജയയെ ശ്വാസമറ്റ നിലയിൽ അർദ്ധബോധാവസ്ഥയിലാണ് കൊണ്ടുവന്നത്. എന്നാൽ, അവർ വിദഗ്ധ ചികിൽസകൾക്കുശേഷം ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡൽഹിയിൽ ഒരു സ്വകാര്യ ചാനലിനോടാട് പ്രീതി റെഡ്ഢി പറഞ്ഞു. ജയയെ ന്യൂഡൽഹിയിൽനിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടർമാരാണ് ശുശ്രൂഷിച്ചത്. അവർക്ക് ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികിൽസ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം നടക്കട്ടെ. രേഖകൾ പരിശോധിച്ചാൽ നിഗൂഢത ഇല്ലാതാകുമെന്നും അവർ പറഞ്ഞു.
അപ്പോളോയിൽ അണ്ണാ ഡിഎംകെ നേതാവായ ജയലളിത 75 ദിവസമാണ് ചികിൽസയിൽ കഴിഞ്ഞത്. ജയയുടെ മൃതദേഹമാണ് 2016 ജനുവരി അഞ്ചിന് പുറംലോകം കണ്ടത്.
Post Your Comments