ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി. 69കാരിയായ ജയലളിത 2016 ല്‍ 75 ദിവസം നീണ്ട ചിക്രില്‍സയ്ക്ക് ശേഷമാണ് മരിച്ചത്. ജയലളിതയുടെ ചികില്‍സാ സമയത്ത് ഹോസ്പിറ്റലിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നുവെന്നും 24 പേരെ ചികില്‍സ്‌ക്കാന്‍ സാധിക്കുന്ന ഐസിയുവിലെ ജയലളിതയ്ക്കായി ഒഴിപ്പിക്കുകയായിരുന്നുവെന്നും ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പ്രതാപ് റെഡ്ഢി വെളിപ്പെടുത്തി. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
ശശികല മുതിര്‍ന്ന എഐഡിഎംകെ നേതാക്കളെ ശശികലയെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ജയലളിതയെ പ്രവേശിപ്പിച്ചതിന് ശേഷം ആ ഐസിയുവില്‍ ഉണ്ടായിരുന്ന മുഴുവന്‍ രോഗികളെയും മറ്റൊരു ഐസിയുവിലേയ്ക്ക് മാറ്റിയിരുന്നു. അവരെ കാണാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും ആശുപത്രി മേധാവി വ്യക്തമാക്കി.
Post Your Comments