കൊച്ചി : ജിഷ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതി മുഹമ്മദ് അമീര്‍ ഉള്‍ ഇസ്ലാമിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കും.കേസില്‍ യഥാര്‍ഥ പ്രതി അമീര്‍ അല്ലെന്നും ശരിയായല്ല അന്വേഷണം നടന്നതെന്നും പറഞ്ഞാകും ഹര്‍ജി നല്‍കുക. അമിറിന്റെ കൊച്ചിയിലുള്ള സഹോദരന്‍ ബഹ്ദര്‍ ഉള്‍ ഇസ്ലാം സ്വദേശമായ ആസാമിലെത്തി പിതാവിന്റെ ഒപ്പ് വാങ്ങി ഹർജി ഹൈക്കോടതിയിൽ കൊടുക്കാനാണ് തീരുമാനം.
മാതാപിതാക്കള്‍ക്കു പ്രായമേറിയതിനാല്‍ ബഹ്ദര്‍ ഹര്‍ജി കൊടുക്കാന്‍ തയാറായെങ്കിലും പിതാവിനെക്കൊണ്ട് ഹര്‍ജി കൊടുപ്പിക്കാനാണ് അഭിഭാഷകനായ ബി.എ. ആളൂരിന്റെ നീക്കം. ഹൈക്കോടതി ഹർജി നിരസിച്ചാൽ സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവരാനാണു നീക്കം.
ജിഷയുടെ നഖത്തില്‍നിന്നു കിട്ടിയ ചര്‍മം അമിറിന്റെതാണെന്നു തെളിഞ്ഞിട്ടില്ല, ജിഷയുടെ ചുരിദാറില്‍നിന്നു ലഭിച്ച ഉമിനീര്‍ അമിറിന്റേതുമായി യോജിക്കുന്നില്ലെന്നാണു ഡോക്ടറുടെ റിപ്പോര്‍ട്ട്, വാതില്‍പ്പടിയില്‍ നിന്നു ലഭിച്ച രക്തക്കറയുടെ പരിശോധനാഫലം എന്താണെന്നു പോലീസ് പറയുന്നില്ല തുടങ്ങിയ വാദങ്ങളാണ് അമീറിന്റെ അഭിഭാഷകന്‍ ഉന്നയിക്കുന്നത്.
Post Your Comments