Latest NewsNewsInternational

തി​മിം​ഗ​ല​ങ്ങ​ള്‍ ഭൂ​മിയില്‍ ഓർമ്മയാകുന്നുവോ ?

ന്യൂയോര്‍ക്ക്: ഉ​ത്ത​ര അ​റ്റ്ലാ​ന്‍റി​ക്കി​ലുള്ള തി​മിം​ഗ​ല​ങ്ങ​ള്‍ ഭൂ​മിയില്‍ ഓർമ്മയാകുമെന്നു മു​ന്ന​റി​യി​പ്പ്. അ​മേ​രി​ക്ക​ന്‍ സ​ര്‍​ക്കാരാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇവിടെയുള്ള റെ​റ്റ് വെ​യ്​ല്‍ എ​ന്ന ഇ​നം തി​മിം​ഗ​ല​ങ്ങ​ള്‍ വംശനാശത്തിലേക്ക് എത്തിയതായി അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ല്‍ ഓ​ഷ​നി​ക് ആ​ന്‍​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ (നോ​വ) അറിയിച്ചു. ഇനി ലേകത്ത് ഈ ഇനത്തിലുള്ള 450 തി​മിം​ഗ​ല​ങ്ങ​ള്‍ മാത്രമാണ് അവേശിഷിക്കുന്നത്.

17 തി​മിം​ഗ​ല​ങ്ങളാണ് ഈ ​വ​ര്‍​ഷം മാത്രം ചത്തത്. അ​മേ​രി​ക്ക​ന്‍, ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​രുകൾ ഇവയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്നും നോ​വ പറയുന്നു. ഈ തി​മിം​ഗ​ല​ങ്ങ​ളു​ടെ മ​ര​ണ​സം​ഖ്യ ഈ ​വ​ര്‍​ഷം ​വ​ര്‍ധിച്ചത് ആശങ്ക പരത്തുന്നു. ഇതിനു പുറമെ ഇവയുടെ പ്ര​ജ​ന​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇനി പ്ര​ജ​ന​ന​ശേ​ഷി​യു​ള്ള 100 പെ​ണ്‍തി​മിം​ഗ​ല​ങ്ങ​ള്‍ മാ​ത്ര​മേ ഉ​ത്ത​ര അ​റ്റ്​ലാ​ന്‍റി​ക്കി​ല്‍ ഉ​ള്ളൂ. ഇതും വേഗത്തിൽ റെ​റ്റ് വെ​യ്​ല്‍ ഓർമ്മയാകുന്നതിനു കാരണമാകുമെന്നു നോ​വ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button