Complete ActorLalisam

ഒടിയനിൽ നിന്ന് രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്: തടി കുറയ്ക്കല്‍ ചികില്‍സയില്‍ മോഹന്‍ലാലിന് പറയാനുള്ളത്

മലയാളികളുടെ പ്രിയ താരം മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിനായി ധാരാളം തയ്യാറെടുപ്പുകൾ നടത്തി.അതിനായി താരം തന്റെ തൂക്കം കുറയ്ക്കുകയും ചെയ്തു. ചിത്രത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ. ഒരു പാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണ് മാണിക്കന്‍ എന്ന ഒടിയന്‍. ഈ വ്യത്യാസം എന്റെ ശരീത്തിനു കാണിക്കാനായില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ല.

അതുകൊണ്ടുതന്നെ വേണമെങ്കില്‍ രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ഭീമന്‍ തടിയനല്ല. ശക്തിമാനാണ്. ശക്തിമാനാണെന്നു നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അറിയണം. ഒടിയനു ശേഷം അത്തരം തയ്യാറെടുപ്പുകള്‍ വേണം. അതിനായി ഞാനീ ശരീരത്തെ ഒരുക്കുകയാണ്.-ഒടിയന്‍ സിനിമയ്ക്ക് വേണ്ടി ഭാരവും ലുക്കും മാറ്റിയതിനെ കുറിച്ച്‌ മോഹന്‍ലാല്‍ വിശദീകരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത്.

എത്രയോ ദിവസം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദം പോലെയുള്ള ചികിത്സാവിധിക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ ഒന്നു മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. 18 കിലൊ ഭാരം കുറയുമ്പോൾ നമ്മുടെ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. അതാണു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്. വേദനയുണ്ടായിരുന്നോ എന്നു ചോദിക്കുമ്പോള്‍ എനിക്കതിനു ഉത്തരമില്ല. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാല്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button