സിംഗപ്പൂർ: കഴിഞ്ഞമാസം സിംബാബ്വെ പ്രസിഡന്റ് പദം രാജിവച്ച റോബർട്ട് മുഗാബെ (93) സിംഗപ്പൂരില്‍. വൈദ്യ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്. പ്രസിഡന്റ് പദം രാജിവച്ച ശേഷം മുഗാബെ നടത്തുന്ന ആദ്യ വിദേശ സന്ദർശനം ആണിത്.
മുഗാബെ ഭരണകക്ഷിയായ സാനുപിഎഫ് പാർട്ടിയും സൈന്യവും എതിരായതോടെയാണ് 37 വർഷം ഏകാധിപത്യ ഭരണം നടത്തിയ മുഗാബെ പ്രസിഡന്റ് പദം ഒഴിഞ്ഞത്.
Post Your Comments