പൊതുവേ നട്ട്‌സ് കഴിച്ചാല്‍ വണ്ണം കൂടുമെന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ വണ്ണമുള്ള കുട്ടികള്‍ക്ക് പൊതുവേ നട്ട്‌സ് കൊടുക്കാറുമില്ല. കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ ഫാറ്റ് നിറഞ്ഞ നട്സ് കഴിക്കുന്നത് വണ്ണം കൂടാന്‍ കാരണമാകുമെന്നാണ് ഏവരുടേയും ധാരണ. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ അണ്ടിപ്പരിപ്പുകള്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
അമിത വണ്ണമുള്ളവര്‍ അത്യാവശ്യത്തിന് നട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് പുതിയ പഠനങ്ങളുടെ വെളിപ്പെടുത്തല്‍. ആല്‍മണ്ട്സ് കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന കലോറി ഊര്‍ജ്ജത്തില്‍ മുഴുവനും ശരീരം ആഗിരണം ചെയ്യുന്നില്ല. ഇതിലുള്ള പ്രോട്ടീനും ഫാറ്റും ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ഈ കലോറി ആഗിരണം ചെയ്യാതെ പോകുന്നു.
ഇനി നട്സ് കഴിച്ചതിന് ശേഷം കുറേയധികം മണിക്കൂറുകളിലേക്ക് നാം കഴിക്കുന്ന ഭക്ഷണത്തിലെ അമിത കലോറിയും മുഴുവനായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ലെന്നും അമേരിക്കക്കാരായ ഗവേഷകര്‍ പറയുന്നു. അപ്പോള്‍ അമിത വണ്ണക്കാര്‍ക്ക് ഇനി നട്സ് കഴിച്ച ശേഷം ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ചുരുക്കം. എന്നാല്‍ അമൃതും വിഷമെന്ന് പറയുന്നതുപോലെ നട്ട്‌സ് അധികമാകുന്നതും ശരീരത്തിന് ദോഷം ചെയ്യും.
Post Your Comments