KeralaLatest NewsNews

നീലക്കുറിഞ്ഞി ഉദ്യാനം: മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചു

തിരുവനന്തപുരം: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഉന്നതതല യോഗം വിളിച്ചു. ജനുവരി ആദ്യ ആഴ്ച്ചയിലായിരിക്കും യോഗം. മൂന്നാറും കൊട്ടകമ്പൂരും സന്ദര്‍ശിച്ച മന്ത്രിതല സംഘത്തിലെ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യൊഗം ഉദ്യാന സംരക്ഷണത്തിനുള്ള അടുത്ത നടപടി തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിതല സംഘത്തിന്റെ മൂന്നാര്‍ സന്ദര്‍ശനത്തോടെ കുറുഞ്ഞി ഉദ്യാന സംരക്ഷണത്തിനായുള്ള തങ്ങളുടെ ആദ്യ നീക്കം വിജയിച്ചതായാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button