നമ്മളില്‍ പലരും സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്നവരാണ്. രാവിലെയും രാത്രിയിലും പതിവുതെറ്റാതെ നാം മൗത്ത് വാഷ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചിലര്‍ വായ് നാറ്റം അകറ്റാന്‍ വേണ്ടി ഇടയ്ക്കൂടെ മാത്രമേ മൗത്ത് വാഷ് ഉപയോഗിക്കാറുള്ളൂ. സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളെ തേടിയെത്തുന്നത് ഒരുപാട് രോഗങ്ങളാണ്.
സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്നവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ദിവസവും രണ്ടുനേരം മൗത്ത് വാഷ് ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മൗത്ത് വാഷിലുള്ള ആന്റി ബാക്ടീരിയല്‍ ഫ്‌ളൂയിഡുകള്‍ വായിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ നശിപ്പിക്കും. വായിലെ ഉപകാരപ്രദമായ ബാക്ടീരിടകളാണ് പൊണ്ണത്തടി, പ്രമേഹം എന്നീ രോഗങ്ങളെ ചെറുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. ഇത്തരം ബാക്ടീരി യകള്‍ക്ക് നൈട്രിക് ഓക്‌സൈഡ് പുറപ്പെടുവിക്കാനുള്ള കഴിവുമുണ്ട്. 55 ശതമാനമാണ് മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെ പ്രമേഹവും, ഗുരുതരമായ രക്താതിസമ്മര്‍ദവും ഉണ്ടാകാനുള്ള സാധ്യത. പ്രീ ഡയബറ്റീസ് എന്നറിയപ്പെടുന്ന ഈ പ്രമേഹം മൂന്നു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Post Your Comments