തൂത്തുക്കുടി: തമിഴ്നാട്ടില്‍ തൂത്തുക്കുടി തിരുച്ചെണ്ടൂര് ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ വെളുപ്പ്പിനെ ഉണ്ടായ അപകടത്തിൽ പീച്ചിയമ്മാള്‍ എന്ന 55 കാരിയാണ് മരണമടഞ്ഞത്. തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ അടിയില്‍പ്പെട്ട പീച്ചിയമ്മാള്‍ തത്ക്ഷണം മരിച്ചു. പരിക്കേറ്റ രണ്ട് പേരെ തിരുചെങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
45 വര്‍ഷം മുന്‍പ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതിന് ശേഷം ഇതുവരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.ക്ഷേത്രം അപകടാവസ്ഥയിലാണെന്ന് പിഡബ്ലുഡി വകുപ്പിനെ അറിയിച്ചിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ശബരിമല ഭക്തരടക്കം പ്രതിദിനം 5000ത്തോളം ഭക്തര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് ഇത്. സംഭവത്തിലന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments