Complete ActorLalisam

അന്ന് കണ്ടത് ഗുസ്തി മുറയിലുള്ള മോഹന്‍ലാലിന്റെ പോരാട്ടമാണ്.; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് മണിയന്‍പിള്ള രാജു

മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിന്‍റെ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ഇന്നും നമ്മളെ ആവശം കൊള്ളിക്കുന്നുണ്ട്. ഒട്ടേറെ ഇടിപ്പടങ്ങളില്‍ നായകനായ മോഹന്‍ലാല്‍ യഥാര്‍ത്ഥ ജീവിതത്തിലും അത്തരമൊരു സംഘട്ടനം ചെയ്‌താല്‍ എങ്ങനെയുണ്ടാകും?. അങ്ങനെയൊരു കഥയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു ഒരു ചാനല്‍ ഷോയ്ക്കിടെ പങ്കുവച്ചത്.

‘ഒന്നാണ് നമ്മള്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയം, വര്‍ക്കല ഗസ്റ്റ്‌ഹൗസിലേക്ക് മടങ്ങുന്നതിനിടെ ഒരാളെ എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയാണ്. അവിടുള്ള ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനായിരുന്നു അയാളെ എല്ലാവരും ചേര്‍ന്ന് തല്ലിയത്. ഇത് കണ്ടു നിന്ന മോഹന്‍ലാല്‍ അയാളെ തല്ലരുതെന്നും, ഇങ്ങനെ അടിച്ചാല്‍ ആള് ഇല്ലാതെയായി പോകുമെന്നും പറഞ്ഞു, ഇതോടെ കൂട്ടത്തില്‍ നിന്നൊരാള്‍ “നീ ആരാടാ ചോദിക്കാന്‍”. എന്ന് പറഞ്ഞു കൊണ്ട് മോഹന്‍ലാലിന്റെ അടുത്തേക്ക്‌ വന്നു. പിന്നെ അവിടെ കണ്ടത് ഗുസ്തി മുറയിലുള്ള മോഹന്‍ലാലിന്റെ വലിയ ഒരു പോരാട്ടമാണ്. മോഹന്‍ലാല്‍ ആറോളം പേരെ ഇടിച്ചു താഴെ ഇടുകയാണ് ഉണ്ടായത്. മോഹന്‍ലാലിന്റെ ആരോഗ്യപരമായ ഈ പ്രകടനം കണ്ടതിനാല്‍ തനിക്ക് അന്ന് മുതല്‍ലാലിനോട് അല്‍പം ബഹുമാനം കൂടുതലാണെന്നും രാജു ചിരിയോടെ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button