ഒരു നടനും നിര്‍മാതാവും എന്നതിലപ്പുറമാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം. ആശിര്‍വാദ് സിനിമാസ് എന്ന ബാനറില്‍ ഒതുക്കാവുന്നതല്ല,സൂപ്പര്‍സ്റ്റാറായ ലാലും ലാലിന്റെ ഡ്രൈവറായി തുടങ്ങി സ്ഥിരം നിര്‍മാതാവായി മാറിയ ഇരുവരുടെയും ആത്മബന്ധം. കഥകള്‍ പലതുമുണ്ടായി. അപവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നു. മോഹന്‍ലാല്‍ എന്തിന് ഇത്രമേല്‍ ആന്റണിയെ ആശ്രയിക്കുന്നുവെന്ന് പലരും സന്ദേഹപ്പെട്ടു. ഇതൊന്നും അറിയാത്ത മട്ടില്‍, ഇതൊന്നും ഏശാത്ത മട്ടില്‍ ഇതൊന്നും ഏശാത്ത മട്ടില്‍ കഴിഞ്ഞ മുപ്പതാണ്ടായി ഇരുവരും ഒന്നിച്ചുണ്ട്. ഞാനെന്റെ ജീവിതം ആന്റണിയെ ഏല്‍പിക്കുന്നു എന്നൊരിക്കൽ മോഹൻലാൽ പറഞ്ഞിരുന്നു.
‘
എന്റെ കല്ല്യാണം കഴിഞ്ഞിട്ട് 29 വര്‍ഷമായി. എനിക്ക് എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒന്നിച്ചാണ് കിട്ടിയത്. എനിക്ക് അവരേക്കാള്‍ സ്നേഹം ആന്റണിയോടാണെന്ന് ഒരു പക്ഷേ ഭാര്യയ്ക്ക് തോന്നിയേക്കാം.അവൾക്കതിൽ അസൂയയും ഉണ്ട്.കാരണം എന്റെ ജീവിതത്തിലെ കൂടുതൽ സമയവും ഞാൻ ആന്റണിക്കൊപ്പമാണ്.എന്റെ കരിയറിലെ എല്ലാ വിജത്തിന് പിന്നിലും അവനുണ്ട്. ജീവിതാവസാനം വരെ അത് തുടരണമെന്നാണ് എന്റെ ആഗ്രഹമെന്ന് മോഹൻലാൽ പറഞ്ഞു.
ഇരുപത് വയസ്സ് കഴിഞ്ഞപ്പോഴാണ് ആദ്യമായി മോഹന്‍ലാലിന്റെ ഡ്രൈവറായി ജോലി ചെയ്തതെന്ന് ആന്റണി പറഞ്ഞു. ‘അന്ന് ഒരു മാസം ജോലി ചെയ്ത് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ചോദിച്ചു, എന്നെ എവിടെയെങ്കിലും വച്ച് കണ്ടാല്‍ ലാല്‍ സാര്‍ ഓര്‍ക്കുമോ എന്ന്. അപ്പോള്‍ ലാല്‍ സാര്‍ പറഞ്ഞു. അതെന്താണ് അങ്ങിനെ അങ്ങിനെ ചോദിച്ചത്. നമ്മള്‍ ഇത്രയും ദിവസത്തെ പരിചയമുള്ളവരല്ലെ. തീര്‍ച്ചയായും ആന്റണി എന്റെ ഓര്‍മയില്‍ ഉണ്ടാവും. പിന്നെ ഒരു മാസം കഴിഞ്ഞ് സഹൃത്തുക്കളുമായി മൂന്നാം മുറയുടെ ഷൂട്ടിങ് കാണാന്‍ പോയി. നല്ല തിരക്കായിരുന്നു അവിടെ. ദൂരെ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. നോക്കിയപ്പോവ ലാല്‍ ഞാന്‍ ചോദിച്ചു എന്നെയാണോ എന്ന്. അതെ ആന്റണിയെയാണെണന്ന് പറഞ്ഞു. പിന്നെ മനസ്സിലായി എന്നെയാണെന്ന്. അടുത്തേയ്ക്ക് ഓടിയെത്തിയപ്പോള്‍ ഞാന്‍ വേറെ ഏതൊ ഒരു അവസ്ഥയിലായിരുന്നു.ഷൂട്ടിംഗ് തീരുന്നതുവരെ ഒപ്പം ഞാൻ നിന്നു.പോകാൻ തുടങ്ങിയപ്പോൾ സാർ പറഞ്ഞു ആന്റണി എന്റെകൂടെ പോരെന്ന്.
Post Your Comments