ഇടുക്കി: കന്നാസുകളില്‍ സൂക്ഷിച്ച 384 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു
മൂന്നാറില്‍ നിന്നും സ്പിരിറ്റ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കടുകുമുടി ലയത്തിലെ മാസിലാമണിയുടെ മകന്‍ മോഹനെതിരെ കേസെടുത്തെങ്കിലും ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലും കുഴിച്ചിട്ട നിലയിലുമായിരുന്നു കന്നാസുകള്‍.
ക്രിസ്മസ്-പുതുവല്‍സര ആഘോഷ നാളുകള്‍ ലക്ഷ്യമിട്ട് തോട്ടം മേഖലയില്‍ വന്‍തോതില്‍ സ്പിരിറ്റ് ശേഖരമുള്ളതായി എക്സൈസിന് വിവരം രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഗുണ്ടുമല കടുകുമുടി ഡിവിഷനില്‍ നടത്തിയ പരിശോധനയില്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 384 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെടുത്തത്.
Post Your Comments