കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ട്രോള്‍ ഷെയര്‍ സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി ആരോപണം. കാസര്‍കോട് എളേരി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി. ജയരാജനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നില്‍ ഒരു വര്‍ഷം മുമ്പ് സാമൂഹ്യ മാധ്യമത്തില്‍ മുഖ്യമന്ത്രിക്കെതിരായ ട്രോള്‍ ഷെയര്‍ ചെയ്തതു കാരണമെന്നാണ് ആക്ഷേപം. ജയരാജന്‍ ഷെയര്‍ ചെയ്ത ട്രോളില്‍ സുരക്ഷാ ഷൂസും കയ്യുറയും ധരിച്ചു വയലില്‍ ഞാറു നട്ട മുഖ്യമന്ത്രി ആണ് ഉണ്ടായിരുന്നത്.
ആരോ പോസ്റ്റ് ചെയ്ത ട്രോള്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ജയരാജന്‍ ചെയ്തത്. കാസര്‍കോട് കലക്ടറേറ്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിഭാഗത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്ററായി 2016 ല്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ട്രോള്‍ പങ്കുവച്ചത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള പഞ്ചായത്ത് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് മുന്‍ പ്രസിഡന്റായ തന്നെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് സസ്‌പെന്‍ഡ് ചെയ്തത് എന്നു ജയരാജന്‍ ആരോപിച്ചു.
Post Your Comments