കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടെന്ന് ജീവനക്കാരുടെ പരാതിയെത്തുടർന്ന് പാമ്പിനെ പിടിക്കാൻ ആളെ കൊണ്ടുവരാൻ എയര്‍പോര്‍ട്ട് അധികൃതര്‍ തീരുമാനിച്ചു.
പേരുകേട്ട പാമ്പുപിടിത്തക്കാരെ പലരെയും അന്വേഷിച്ചു. ഉടനെ എത്താമെന്ന മറുപടിയല്ലാതെ ഫലമുണ്ടായില്ല. അവസാനം വനം വകുപ്പിന്റെ സഹായം തേടി.
ദിവസങ്ങള്‍ക്കുള്ളില്‍ പാമ്പിനെ പിടിക്കാന്‍ വയനാട്ടിൽ നിന്ന് ആളെത്തി, കാടു മുഴുവന്‍ വെട്ടിത്തെളിച്ച് പരിശോധിച്ചെങ്കിലും കണ്ടത് ചേരയെ മാത്രം.വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് കേരള കോ-ഓര്‍ഡിനേറ്ററും വനം വകുപ്പ് താത്കാലിക ജീവനക്കാരനുമായ അഹമ്മദ് ബഷീറും സുഹൃത്ത് വി.പി. യൂനസുമാണ് വിമാനത്താവളത്തിലെത്തിയത്.തിങ്കളാഴ്ചയാണ് ഇവര്‍ തിരച്ചില്‍ തുടങ്ങിയത്.
സിയാല്‍ അക്കാദമിയുടെ അടുത്തുള്ള കാടുപിടിച്ച സ്ഥലത്താണ് ജീവനക്കാര്‍ പലതവണ പാമ്പിനെ കണ്ടത്. ഇതിനടുത്തായി ഒരു ഡേ കെയറും പ്രവര്‍ത്തിക്കുന്നുണ്ട്. പാമ്പുകളെ തിരിച്ചറിയാനും അവയുടെ ശല്യം ഒഴിവാക്കാനുമുള്ള വഴികളെല്ലാം ജീവനക്കാര്‍ക്ക് ഉപദേശിച്ചാണ് ബഷീര്‍ മടങ്ങിയത്.
Post Your Comments