![](/wp-content/uploads/2017/12/ASS.jpg)
കണ്ണൂര്‍ ; ഇനി മുതല്‍ ബൈക്കിൽ വാഹനങ്ങളില്‍ അപകടങ്ങള്‍ വിളിച്ച് വരുന്ന തരത്തില്‍ ഉള്ള ക്രാഷ് ഗാര്‍ഡുകള്‍, ബാറുകള്‍ എന്നിവയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി. കമ്പനി നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കോ പാര്‍ട്ട്സുകള്‍ക്കോ അല്ല നിയന്ത്രണങ്ങ ഏര്‍പ്പെടുത്തിയത്.ബുള്ളറ്റുകളിലും മറ്റും കമ്പനിയുടെ ഡിസൈനില്‍ അല്ലാത്ത ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രാഷ് ഗാര്‍ഡുകളാണ് നിയമം മൂലം നിരോധിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
വാഹനത്തില്‍നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ വന്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുതിയ ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെല്‍മെറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് ഇവ മതിയാവും. ഇത് കൂടാതെ മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായിട്ടായിരിക്കും പരിഗണിക്കുക.
നാലുചക്രവാഹനങ്ങളിലും ക്രാഷ്ഗാര്‍ഡുകള്‍,എക്‌സ്ട്രാ ലൈറ്റുകള്‍ പിടിപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. വാഹനപരിശോധനാ സമയത്ത് ഇവ പിടിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി.
Post Your Comments