KeralaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കീഴാറൂര്‍ കുറ്റിയാണിക്കാട് പറകോണം കിഴക്കേക്കര ശ്രീദേവി ഭവനില്‍ ദിലീപ് മകന്‍ ശരത് ദിലീപ് (23) പോലീസിന്റെ പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ ഇന്ന് വെളുപ്പിന് കൊല്ലത്തു നിന്നുമാണ് വെള്ളറട സി ഐ അജിത്ത് കുമാറും സങ്കവും പിടികൂടിയത്.

ഈ മാസം ആറാം തിയതി രാവിലെ 9 മണിക്ക് കിഴാറൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുവിന്റെ വാഹനത്തില്‍ കയറ്റി കൊണ്ടു പോയി, കിഴാറുള്ള പ്രതിയുടെ വീട്ടില്‍ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മക്ക് സംശയം തോന്നിയാണ് പേലീസില്‍ അറിയിച്ചത്.

കീഴാറൂര്‍ കുറ്റിയാണിക്കാട് പറകോണം കിഴക്കേക്കര ശ്രീദേവി ഭവനില്‍ ദിലീപ് മകന്‍ ശരത് ദിലീപ് (23) പോലീസിന്റെ പിടിയിലായി. കഴിഞ്ഞവര്‍ഷം കിഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചതായും ആ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button