
സിനിമ സ്റ്റൈല്‍ അന്വേഷണം; നിരവധി കൊലപാതകങ്ങള്‍ നടത്തി അതിവിദഗ്ദ്ധമായി തെളിവുകള്‍ നശിപ്പിച്ചിരുന്ന ആള് 20 വര്‍ഷത്തിന് ശേഷം പിടിയില്‍
ദുബായ് : നിരവധി കൊലപാതകങ്ങള്‍ നടത്തിയ ഏഷ്യക്കാരനെ തന്ത്രപരമായ അന്വേഷണത്തിലൂടെ ദുബായ് പൊലീസ് പിടികൂടി. കൊലപാതങ്ങള്‍ നടത്തി 20 വര്‍ഷത്തിന് ശേഷമാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഏഷ്യക്കാരനായ പ്രതി ഇയാളുടെ നാട്ടിലാണ് കൃത്യം നടത്തിയത്. നിരവധി വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
ഒടുവില്‍ ഇന്റര്‍പോള്‍ ദുബായ് പൊലീസിന് പ്രതിയുടെ 20 വര്‍ഷം മുന്‍പുള്ള ചിത്രവും പഴയ പാസ്പോര്‍ട്ട് വിവരങ്ങളും കൈമാറി. ഇയാള്‍ യുഎഇയില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. പൊലീസ് രേഖകള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ഫലം കണ്ടില്ല. എന്നാല്‍, ദുബായ് പൊലീസിന്റെ അത്യാധുനിക സംവിധാനങ്ങളും ക്രിമിനലുകളുടെ വിവരങ്ങളും പരിശോധിച്ചപ്പോള്‍ ചില സൂചനകള്‍ ലഭിച്ചു. പ്രതിയുടെ 20 വര്‍ഷം മുന്‍പുള്ള ചിത്രം പുതിയ സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഒന്നര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഏഷ്യക്കാരന് ആണോ എന്ന സംശയം ഉയര്‍ന്നു.
ഇയാളുടെ വിരലടയാളും മറ്റും വിശദമായി പരിശോധിച്ചപ്പോള്‍ പ്രതിയുടേതുമായി സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് കൊലപാതങ്ങള്‍ നടത്തിയ കാര്യം പ്രതി സമ്മതിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ലോകത്തിന്റെ പലഭാഗങ്ങളില്‍ സഞ്ചരിച്ചുവെന്നും ആരും തിരിച്ചറിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞു. പാസ്പോര്‍ട്ടിലെ വിവരങ്ങളും ഫോട്ടോയും മാറ്റിയാണ് യാത്രകള്‍ നടത്തിയത്. ഇത്തരത്തില്‍ തന്നെയാണ് യുഎഇയില്‍ എത്തിയതും.
ഒരിക്കലും ദുബായില്‍ വച്ച് പിടിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് പ്രതി പറഞ്ഞു. ഏഷ്യയിലെ ഏത് രാജ്യക്കാരനാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ഇയാളുടെ അറസ്റ്റ് പ്രസ്തുത രാജ്യത്തെ അറിയിച്ചിട്ടുണ്ട്. ദുബായ് പൊലീസിന്റെ കൈവശമുള്ള അത്യതാധുനിക സംവിധാനങ്ങള്‍ ക്രിമിനലുകളെ പിടികൂടാന്‍ വലിയ സഹായമാണെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments