ദുബായ് ; ലൈംഗിക ബന്ധം നിഷേധിച്ച മുൻ ഭാര്യയെയും കുട്ടികളെയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി മദ്യപാനിയായ മുൻ ഭർത്താവ്. 47 കാരനായ സ്വദേശി പൗരനെതിരെയാണ് മുൻ ഭാര്യ ഈ കഴിഞ്ഞ മാർച്ചില്‍ ബുർദുനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
“കുട്ടികൾ സ്കൂളിൽ പോയ സമയം നോക്കി ഇയാൾ വീട്ടിലെത്തി വാതിലിൽ മുട്ടി. ചെറിയ കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുൻ ഭർത്താവാണെന്ന് മനസിലായതിനാൽ വാതിൽ തുറന്നില്ല. നല്ല രീതിയിൽ മദ്യപിച്ചാണ് വീട്ടിൽ എത്തിയത്. കൈയിൽ ഒരു മദ്യകുപ്പിയും ഉണ്ടായിരുന്നു. തുറക്കാത്തതിനാൽ അയാൾ വീണ്ടും വീണ്ടും വാതിലില്‍മുട്ടി. തുടർന്ന് അയാൾ മോശമായ രീതിയിൽ സംസാരിക്കുകയും തന്നെയും മക്കളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് മുൻ ഭാര്യ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അൽ ക്വൊസ് എന്ന സ്ഥലത്തെ വില്ലയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഈ സമയം ഇയാൾ നന്നായി മദ്യപിച്ചിരുന്നു. പോലീസ് കാറിലിരുന്നു ഇയാൾ ബഹളം വെച്ചെന്നും പുറകിലെ വാതിൽ നശിപ്പിച്ചെന്നും പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു.
വധ ഭീക്ഷണിയെ കൂടാതെ അനധികൃതമായി മദ്യപിച്ചതിനും, സ്റ്റേഷനിൽ കൊണ്ട് വരവേ പോലീസ് കാറിന്റെ പിൻവാതിൽ തകർത്തതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കേസിന്റെ അടുത്ത വാദം ഡിസംബർ 17 ന് കോടതി കേൾക്കും.
Post Your Comments