ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്രസിംഗ് ധോണി. 67 ലക്ഷം ആളുകളാണ് ധോണിയെ ട്വിറ്ററില്‍ പിന്തുടരുന്നത്. എന്നാൽ ഇതുവരെ 45 തവണ മാത്രമാണ് ധോണി ട്വീറ്റ് ചെയ്തിട്ടുള്ളത്. മറ്റൊരു ട്വീറ്റിന് ലൈക്ക് ഇടാൻ പോലും ധോണി മിനക്കെടാറില്ല. ഇതുവരെ മൂന്ന് ട്വീറ്റുകള്‍ക്ക് മാത്രമാണ് ധോണി ലൈക്ക് ചെയ്‌തിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം ധോണി ലൈക്ക് ചെയ്‌ത ഒരു ട്വീറ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഇന്‍ഖാബര്‍ എന്ന അക്കൗണ്ടില്‍ നിന്നും 2019ല്‍ നടക്കുന്ന ലോകകപ്പില്‍ വിരാട് കോ്ഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം ജേതാക്കളാകുമെന്നെഴുതിയിരിക്കുന്ന ട്വീറ്റിനാണ് ധോണി ലൈക്ക് ചെയ്‌തിരിക്കുന്നത്. ട്വീറ്റിന്റെ അവസാനം മാച്ച് ഫിക്‌സഡ് എന്നും ചേര്‍ത്തിട്ടുണ്ട്. വിരാട് കോഹ്ലി, രവിശാസ്ത്രി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ബിസിസിഐ, കപില്‍ ദേവ് തുടങ്ങിയ അക്കൗണ്ടുകളെല്ലാം ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Post Your Comments