ന്യൂഡൽഹി: ഹിമാലയത്തിലെ അമർനാഥ് ഗുഹാക്ഷേത്രം നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ. ഗുഹാ ക്ഷേത്രത്തിൽ മണി മുഴക്കുന്നതിനു മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മന്ത്രോച്ചാരണങ്ങൾ നടത്തുന്നതിനും ആരതി അടക്കമുള്ള ആരാധന സമയങ്ങളിലും നിയന്ത്രണം ബാധകമല്ലെന്ന് ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് ആണ് വ്യക്തമാക്കിയത്.
ക്ഷേത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2012ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണി മുഴക്കുന്നതും പ്രവേശന കവാടത്തിൽ കാണിക്കയിടുന്നതും അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിനെതിരെ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടനകൾ രംഗത്തെത്തിയതോടെയാണ് ട്രൈബ്യൂണൽ വിശദീകരണം നൽകിയത്.
Post Your Comments