Latest NewsNewsIndia

അമർനാഥ് തീർത്ഥാടനത്തിന് പോകുന്നവർ ഇനി ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കയ്യിൽ കരുതേണ്ട! കാരണം ഇതാണ്

പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾക്കാണ് അനുമതി നൽകിയത്

അമർനാഥ് തീർഥാടനം നടത്തുന്ന ഭക്തർക്ക് ഭക്ഷണ കാര്യത്തിൽ പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. റിപ്പോർട്ടുകൾ പ്രകാരം, തീർത്ഥാടകർ ഉയർന്ന കലോറിയുള്ള ആഹാരങ്ങൾ കഴിക്കരുതെന്നും, കയ്യിൽ കരുതരുതുമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ, ജിലേബി, ഗുലാബ് ജാമുൻ, രസഗുല്ല തുടങ്ങിയ മധുര പലഹാരങ്ങൾക്കും, പിസ, ബർഗർ, ചൗമീൻ തുടങ്ങിയ ഫാസ്റ്റ് ഫുഡുകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. തീർത്ഥാടകർക്ക് പുറമേ, മറ്റ് സേവന ദാതാക്കൾക്കും, ഭക്ഷണം വിളമ്പുകയും വിൽക്കുകയും ചെയ്യുന്ന കടകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉയർന്ന പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ചില ഭക്ഷണങ്ങൾ ശരീരത്തിന് അനുയോജ്യമല്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് മെനുവിൽ മാറ്റം വരുത്തിയത്. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾക്കാണ് അനുമതി നൽകിയത്. ഇവയ്ക്ക് ഊർജ്ജം പകരാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോറ്, ചേന വറുത്തത് തയ്യാറാക്കുന്ന വിഭവങ്ങൾ, ഊത്തപ്പം, ഇഡ്ഡലി, ദാൽ- റൊട്ടി, ചോക്ലേറ്റ്, ഓട്സ്, ഡ്രൈ ഫ്രൂട്ട്സ്, തേൻ തുടങ്ങിയവ തീർത്ഥാടന വേളയിൽ കഴിക്കാവുന്നതാണ്. ഉയർന്ന പ്രദേശങ്ങളിൽ എത്തുമ്പോൾ നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലായതിനാൽ, ഓരോ മൂന്ന് മണിക്കൂറിലും കുറഞ്ഞത് ഒരു ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്. അതേസമയം, മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കണം.

Also Read: വ്യാജ രേഖ ചമച്ച കേസ്; കെ. വിദ്യ ഇപ്പോഴും ഒളിവിൽ തന്നെ

shortlink

Related Articles

Post Your Comments

Related Articles


Back to top button