Latest NewsKeralaGulf

സൗദിയിൽ വ്യാജക്കേസിൽ കുടുങ്ങിയ പ്രവാസി മലയാളിക്ക് മോചനം

ജിദ്ദ ; സൗദിയിൽ വ്യാജക്കേസിൽ കുടുങ്ങിയ പ്രവാസി മലയാളിക്ക് മോചനം. സാമൂഹികപ്രവർത്തകരുടെ ഇടപെടലിലൂടെയാണ് മാസങ്ങളോളം സൗദി ജയിലിൽ കഴിയേണ്ടിവന്ന പാലക്കാട് കുമരനല്ലൂർ സ്വദേശി യാക്കൂബിനാണ് മോചനം ലഭിച്ചത്. തെക്കൻ സൗദിയിലെ അബ്‌ഹയിൽ സ്വദേശിയുടെ വീട്ടുഡ്രൈവറായ യാക്കൂബ്, ഇഖാമ (താമസാനുമതി) പുതുക്കാനായി ചെന്നപ്പോൾ കിഴക്കൻ സൗദി മേഖലയിൽ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന് പേരിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജാമ്യം പോലും കിട്ടില്ലെന്നറിഞ്ഞതോടെ സ്പോൺസർ കൈവിട്ടു. തുടർന്ന് പ്ലീസ് ഇന്ത്യ സംഘടന ഇടപെടുകയും യാക്കൂബ് അബ്ഹ വിട്ട് എങ്ങും പോയിട്ടില്ലെന്നു സ്പോൺസറുടെ സാക്ഷ്യപത്രം ഇവർ വാങ്ങി നല്കിയതോടെയുമാണ് കേസ് വ്യാജമാണെന്ന് പൊലീസിനു ബോധ്യപ്പെട്ടത്. നാട്ടിലേക്കു മടങ്ങണമെന്ന അഭ്യർത്ഥന മാനിച്ച് യാക്കൂബിനെ അഭ്യർഥന മാനിച്ച് ഉടൻതന്നെ നാടുകടത്തൽ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.

ഈ അവസരത്തിൽ സാമൂഹികപ്രവർത്തകർ വീണ്ടും സ്പോൺസറുമായി സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹം യാക്കൂബിനെ വീണ്ടും ജോലിക്കെടുക്കാമെന്നു സമ്മതിച്ചു. ഇതേ തുടർന്ന് കേസുകളെല്ലാം പിൻവലിക്കുകയും ഇഖാമ പുതുക്കുകയും ചെയ്തശേഷം യാക്കൂബ് ജോലി തുടരുമെന്നു സാമൂഹികപ്രവർത്തകർ ബന്ധുക്കൾക്ക് വിവരം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button