രോഹിത്ത് നല്ലൊരു കളിക്കാരന്‍ മാത്രമല്ല നല്ലൊരു ഹൃദയത്തിനും ഉടമയാണെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് സംഭവം.ശ്രീലങ്കയില്‍ നിന്നെത്തിയ ആരാധകന് തിരിച്ച് പോകാനാണ് രോഹിത് സഹായം ചെയ്‌തത്.
ടി-20 ഏകദിനവും കഴിഞ്ഞ് പോകാനായാണ് ശ്രീലങ്കയിൽ നിന്ന് ഗയന്‍ സേനാനായകും മുഹമ്മദ് നിലാം, പുബുടു എന്നിവര്‍ എത്തിയത്. എന്നാല്‍ ധര്‍മശാലയിലെ ആദ്യ ഏകദിനം കഴിഞ്ഞപ്പോഴാണ് നിലാമിന്റെ കാന്‍സര്‍ ബാധിതനായ അച്ഛന് സര്‍ജറി ഉടന്‍ വേണമെന്ന് ഫോൺ വന്നത്. ഫ്‌ളൈറ്റ് ടിക്കറ്റ് വാങ്ങാന്‍ ബുദ്ധിമുട്ടി നിന്ന നിലാമിനെക്കുറിച്ച് സുധീർ സിങ് രോഹിത്തിനോട് പറഞ്ഞു. തുടർന്ന് 20000 രൂപ രോഹിത് നിലാമിന് നൽകി. കൂടാതെ സര്‍ജറിക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞെങ്കിലും നിലാം ടിക്കറ്റ് തുക മാത്രമാണ് വാങ്ങിയത്.
കല്യാണത്തിരക്കിനിടയിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സഹായം വാഗ്‌ദാനം ചെയ്‌ത് തനിക്ക് മെസേജ് അയച്ചുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരാധകരോട് കാണിക്കുന്ന സ്‌നേഹം അഭിനന്ദനാര്‍ഹമാണ് എന്നും നിലാം പറയുകയുണ്ടായി.
Post Your Comments