KeralaLatest NewsNews

അയൽവാസിയായ സ്ത്രീയെ ആക്രമിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

വടകര: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി അറസ്റ്റില്‍. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി മണ്ണിട്ടതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നു അയൽവാസി ആശുപത്രിയിൽ ചികിത്സ തേടുകയും പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ മുരളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ സ്ത്രീയുടെ ആരോപണത്തിനെതിരെ മുരളി രംഗത്ത് വന്നിരുന്നു. പരാതി വ്യാജമാണെന്നും, രാത്രി വരുമ്പോള്‍ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയത് കണ്ട് മണ്ണ് ഉടന്‍ നീക്കം ചെയ്യണമെന്ന് അയല്‍വാസിയുടെ വീട്ടില്‍ ആവശ്യപ്പെട്ടപ്പോള്‍ അവരാണ് തന്നെ തെറി വിളിക്കുകയും അക്രമിക്കുകയും ചെയ്തതെന്നാണ് മുരളി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button