Latest NewsKeralaNews

13 വയസുള്ള മകളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ വിവാഹിതനായ കാമുകനൊപ്പം പോയപ്പോള്‍ തകര്‍ന്നത് രണ്ട് കുടുംബങ്ങള്‍… ഭര്‍ത്താവ് വരുന്നതും കാത്ത് കണ്ണുംനട്ട് സന്ദീപിന്റെ ഭാര്യയും..

കോഴിക്കോട്: പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് എത്രശരി. കഴിഞ്ഞ ദിവസം വടകര പൊലീസ് സ്റ്റേഷനില്‍ കമിതാക്കളുടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഒന്നര വര്‍ഷം മുമ്പ് 13 വയസുള്ള മകളേയും വിദേശത്തുള്ള ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ഒളിച്ചു താമസിച്ചിരുന്ന ഷൈബ എന്ന വീട്ടമ്മയാണ് വിവാദനായിക. വിവാഹത്തിനു മുന്നുള്ള കാമുകനായിരുന്ന സന്ദീപുമായി വീണ്ടും അടുക്കുന്നത് വിവാഹ ശേഷം ഫേസ്ബുക്ക് വഴിയാണ് വടകര കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ഷൈബ (38) പൊലീസിന് മൊഴി നല്‍കി.

Read Also : ‘ഏത് രാജ്യത്തിന്റെ സൈനികനായാലും മരണശേഷം ബഹുമാനവും ആദരവും അർഹിക്കുന്നു’; മാതൃകയായി ഇന്ത്യൻ സൈന്യം.

ഷൈബ വിവാഹത്തിന് മുന്‍പ് മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപു(46)മായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ പ്രണയത്തിന് പിതാവ് എതിരു നിന്നതോടെ മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു. ഇതിനിടയില്‍ വിദേശത്തായിരുന്ന മുന്‍കാമുകന്‍ സന്ദീപിനെ ഫെയ്‌സ് ബുക്കില്‍ കണ്ടു മുട്ടുകയും വീണ്ടും അടുപ്പം തുടരുകയുമായിരുന്നു.

ആദ്യം സന്ദേശങ്ങള്‍ അയച്ചു സംസാരിച്ചിരുന്നത് പിന്നീട് ഫോണ്‍ വിളികളിലേക്ക് മാറുകയായിരുന്നു. ഭര്‍ത്താവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ സന്ദീപുമായി കൂടുതല്‍ അടുത്തു. സന്ദീപ് വിവാഹം കഴിച്ചെങ്കിലും കുട്ടികള്‍ ഉണ്ടാകാത്തതിന്റെ നിരാശയിലായിരുന്നു. തുടര്‍ന്ന് സന്ദീപ് നാട്ടിലെത്തിയാല്‍ തന്റെ ഒപ്പം ജീവിക്കാന്‍ വരാമോ എന്ന് ഷൈബയോട് ചോദിച്ചു. വരാമെന്ന് ഷൈബ മറുപടി പറഞ്ഞതോടെയാണ് ഇരുവരും മറ്റെവിടെയെങ്കിലും പോയി ജീവിക്കാം എന്ന് തീരുമാനിച്ചത്.

13 വയസുള്ള മകളെ സ്വന്തം വീട്ടില്‍ ഏല്‍പ്പിക്കാമെന്നും കയ്യിലുള്ള സ്വര്‍ണ്ണവും പണവും എടുക്കാമെന്നും ഷൈബ തീരുമാനിച്ചു. 2019 മെയ് 14 ഖത്തറില്‍ നിന്നും സന്ദീപ് കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ രാവിലെ വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്ബില്‍ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നും മകളുമൊത്ത് സ്‌കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി പതിമൂന്ന് വയസ്സുള്ള മകളെ അച്ഛന്‍ ടി.ടി ബാലകൃഷ്ണനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്. ശേഷം ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.കോയമ്പത്തൂരില്‍ ഒരു വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. കൂലിപ്പണി എടുത്തായിരുന്നു ജീവിതം. ഇതിനിടയില്‍ ഷൈബ ഗര്‍ഭിണിയാകുകയും ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു.

ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാനാണ് താല്‍പര്യമെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മറ്റ് കേസുകളില്ലാത്തതിനാല്‍ ഇരുവര്‍ക്കും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒന്നിച്ചു ജീവിക്കാന്‍ കഴിയും. അതേ സമയം സന്ദീപിന്റെ ഭാര്യ ഇപ്പോഴും തന്റെ ഭര്‍ത്താവ് തിരികെ വരും എന്ന് കാത്ത് ഭര്‍തൃവീട്ടില്‍ തന്നെ കഴിയുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button