
സിംഗപ്പൂര്‍: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിക്ക് ജയിൽ ശിക്ഷ. ഹരികുമാര്‍ അന്‍പലഗന്‍(25) എന്ന വിദ്യാർത്ഥിയെ ആണ് 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പത്ത് മാസത്തെ ജയില്‍ ശിക്ഷക്ക് കോടതി വിധിച്ചത്. ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം പറഞ്ഞ തുക നൽകാത്തതിനെ തുടർന്ന് പെൺകുട്ടി പരാതി നൽകുകയായിരുന്നു.
കഴിഞ്ഞവര്‍ഷം മെയ്യിലാണ് കേസിന് ആസ്പദമായ സംഭവം. ഒരു ഫോണ്‍ വാങ്ങാന്‍ സഹായിക്കണമെന്ന് പെണ്‍കുട്ടി സമൂഹ മാധ്യമത്തിലൂടെ അഭ്യർത്ഥിച്ചു. പകരം എന്ത് നല്‍കുമെന്ന ചേദ്യത്തിന് സെക്ഷ്വല്‍ സര്‍വ്വീസ് എന്ന മറുപടി നല്‍കി. ശേഷം നടന്ന വിലപേശലില്‍ 70 സിംഗപ്പൂര്‍ ഡോളറിന് ലൈംഗീക ബന്ധത്തിന് പെണ്‍കുട്ടി തയ്യാറാവുകയിയരുന്നു.
കഴിഞ്ഞ മെയ് രാത്രി ഒൻപത് മണിക്ക് അപ്പാര്‍ട്ട്മെന്റില്‍ ഇരുവരും കണ്ടു മുട്ടി. തനിക്ക് പതിനാറ് വയസ്സുമാത്രമേയുള്ളൂ എന്ന് പെൺകുട്ടി പറഞ്ഞിട്ടും അതൊന്നും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഹരിയെ പിന്തിരിപ്പിച്ചില്ല. തുടര്‍ന്ന് കാശ് തരാം അപ്പാര്‍ട്ട്മെന്റിൽ കാത്തിരിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഇയാൾ കടന്നു കളയുകയായിരുന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments