
അഹമ്മദാബാദ്: അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം കൈപ്പിടിയിലൊതുക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിയ്ക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാ പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇനി വരാൻ പോവുന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകളിൽ കോൺഗ്രസ് വിജയിക്കും. ഇതിൽ നിന്നും പിന്നോട്ടേക്ക് പോവില്ല. ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് നിൽക്കണം. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയ്‌ക്കകത്തുള്ളവർ തന്നെ പാർട്ടിയ്ക്കെതിരായി പ്രവർത്തിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുൽ പറയുകയുണ്ടായി.
Post Your Comments