കാസർഗോഡ്: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കും ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രനുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനു മന്ത്രി എം എം മണിക്കെതിരെ കേസ്. ഇവരുടെ ഭർത്താക്കന്മാർക്ക് കഴിവില്ലെന്ന തരത്തിലാണ് മണി അഭിപ്രായം പറഞ്ഞത്. കൂടാതെ ഇവര്‍ക്ക് മറ്റു സൂക്കേട് ആണെന്നും മണി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി പ്രവർത്തകൻ കേസ് കൊടുത്തത്.
അശ്ലീലചുവയോടെയാണ് മന്ത്രി പ്രസംഗിച്ചതെന്നും സ്ത്രീത്വത്തിന്റെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി ഷിബിനാണ് മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
Post Your Comments