KeralaLatest NewsNews

മദ്യ-മയക്കുമരുന്ന് വ്യാപനം തടയാന്‍ പദ്ധതിയുമായി എക്‌സൈസ്  

പത്തനംതിട്ട : ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡിസംബര്‍ അഞ്ച് മുത ല്‍ 2018 ജനുവരി അഞ്ച് വരെ ജാഗ്രതാ ദിനങ്ങളായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയിലെ മൂന്ന് ഓഫീസുകള്‍ കേന്ദ്രീകരിച്ച് മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പ്രത്യേകമായി രൂപീകരിച്ച് പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി എടുക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനെയും സജ്ജമാക്കി. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മദ്യ ഉല്പാദന വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലിസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചിട്ടുണ്ട്.
രാത്രികാലങ്ങളില്‍ വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുമുണ്ട്. ജില്ലയിലെ പ്രധാന പാതകളെല്ലാം തന്നെ എക്‌സൈസ് ഫോഴ്‌സിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുക്കും. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന എന്നിവ കര്‍ശനമായി തടയുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മദ്യ-മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരുക ളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂം പത്തനംതിട്ട (0468 2222873), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പത്തനംതിട്ട (9400069473), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്തനംതിട്ട (9400069466), അടൂര്‍ (9400069464), റാന്നി (9400069468), മല്ലപ്പള്ളി (9400069470), തിരുവല്ല (9400069472), എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പത്തനംതിട്ട (9400069476), കോന്നി (9400069477), റാന്നി (9400069478), ചിറ്റാര്‍ (9400069479), അടൂര്‍ (9400069475), മല്ലപ്പള്ളി (9400069480), തിരുവല്ല (9400069481), അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പത്തനംതിട്ട (9496002863), ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ (9447178055).
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button