മ്യാന്മര്: പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി റോഹിങ്ക്യന്‍ ക്യാമ്പിലെ വനിതകള്‍. ഒരു മാസം മുമ്പ് വിവാഹം കഴിഞ്ഞ അവള്‍ ഭര്‍ത്താവുമൊന്നിച്ച് ഉറങ്ങാന്‍ കിടക്കുന്ന സമയത്തായിരുന്നു ആ സംഭവം ഉണ്ടായത്. ഒരു മുന്നറിയിപ്പും കൂടാതെ കടന്നുവന്ന അവരെക്കണ്ട് അവള്‍ ഭയന്നുവിറച്ചു. ഭര്‍ത്താവിനെ കയറുകൊണ്ട് കെട്ടിയിട്ട് അവളുടെ വായില്‍ തുണി കുത്തിത്തിരുകി. നാലുപേര്‍ ചേര്‍ന്ന് അവളെ ബലമായി പിടിച്ചു.
ഒരാള്‍ വലിയ വടിയെടുത്ത് അടിച്ചു. അവള്‍ ഭര്‍ത്താവിനെ നോക്കി. കരയാന്‍ പോലുമാവാത്ത അവളെ അഞ്ച് പേരും ബലാത്സംഗം ചെയ്തു. തിരിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ നെഞ്ചിലേക്കും തൊണ്ടയിലേക്കും വെടിയുതിര്‍ത്തു. കഴിഞ്ഞ ദിവസമാണ് 13 വയസു മുതല്‍ 35 വയസുവരെയുള്ള 29 റോഹിങ്ക്യന്‍ മുംസ്ലിം വനിതകളുടെ അനുഭവം അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്.
ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും റോഹിങ്ക്യകളെ വംശീയമായി തുടച്ചുനീക്കാനുള്ള ആസൂത്രിതമായ മാര്‍ഗമായാണ് ബലാത്സംഗത്തെ മ്യാന്മര്‍ പട്ടാളം ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ തങ്ങളുടെ പട്ടാളം റോഹിങ്ക്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് മ്യാന്‍മര്‍ ഭരണകൂടം ആണയിട്ടുപറയുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭിണികള്‍ അങ്ങനെ ആരേയും പട്ടാളം വെറുതെ വിട്ടിട്ടില്ല. പലരുടേയും മാതാപിതാക്കളുടേയും ഭര്‍ത്താക്കന്മാരുടേയും മക്കളുടേയും കണ്‍മുന്നില്‍ വെച്ചാണ് ക്രൂരത അരങ്ങേറിയത്. തങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന് പല സ്ത്രീകള്‍ക്കും ഇപ്പോഴുമറിയില്ല.
Post Your Comments