തിരുവനന്തപുരം: കുറ്റാലം കൊട്ടാരത്തിന്റെ ഭാഗം സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ്, 36, 39 നമ്ബറുകളിലുള്ള കൊട്ടാരംവക കെട്ടിടങ്ങളുടെ വീട്ടുകരം, സസ്പെന്‍ഷനിലായ മുന്‍ കൊട്ടാരം സൂപ്രണ്ട് പ്രഭു ദാമോദരന്‍ സ്വന്തംപേരില്‍ അടച്ചതിന്റെ രേഖകള്‍ പുറത്തുവന്നു . 36 എ, 39/ എന്നിങ്ങനെ വീട്ടുനമ്ബറുകളില്‍ മാറ്റംവരുത്തിയാണ് പ്രഭു സ്വന്തം സ്വത്ത് എന്ന നിലയില്‍ കെട്ടിടങ്ങളുടെ കരം അടച്ചിരിക്കുന്നത്.
തമിഴ്നാട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതുക്കിയ വോട്ടര്‍പട്ടികയില്‍ പ്രഭുവിന്റെയും സഹോദരന്‍ ഗണേഷ് ദാമോദരന്റെയും കുടുംബാംഗങ്ങളുടെയും വീടായി രേഖപ്പെടുത്തിയിരിക്കുന്നത് കുറ്റാലം കൊട്ടാരത്തിലെ കെട്ടിടങ്ങളാണ്.കൊട്ടാരം ജീവനക്കാരനെന്ന നിലയില്‍ പ്രഭുവിനു ക്വാര്‍ട്ടേഴ്സ് അനുവദിച്ചിരുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.അവിടെ അടുത്തുതന്നെയാണ് പ്രഭുവിന്റെ വീട്.
കേരള സര്‍ക്കാരിന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് ഇവര്‍ കൊട്ടാരത്തില്‍ താമസിക്കുന്നതായി
രേഖയുണ്ടാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. കൊട്ടാരത്തിലെ താമസക്കാരനെന്ന് വോട്ടര്‍പട്ടികയില്‍ പറയുന്ന ഗണേഷ് ദാമോദരന്‍ കേരള സര്‍ക്കാര്‍ ജീവനക്കാരനല്ല.കുറ്റാലം പഞ്ചായത്ത് വൈസ് ചെയര്‍മാനായിരുന്നു ഗണേഷ് ദാമോദരന്‍. കൊട്ടാരത്തില്‍ അനധികൃതമായി താമസിക്കുന്നതിന്റെ പേരില്‍ പ്രഭുവിനും ഗണേഷിനുമെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് തെങ്കാശി സബ് ഡിവിഷന്‍ ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്.
Post Your Comments