2017 നാണ് മൂല്യവര്‍ധിത നികുതി സംബന്ധിച്ച ഫെഡറല്‍ ഉത്തരവ് യു.എ.ഇ പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള കാത്തിരിപ്പിനു അന്ത്യംകുറിച്ച് 2017 നവംബര്‍ 26-നു വാറ്റ് സംബന്ധിച്ചുള്ള എക്സിക്യുട്ടീവ് വ്യവസ്ഥകളും വന്നു. 2018 ജനുവരി ഒന്നിന് മൂല്യവര്‍ധിതനികുതി അഥവാ വാറ്റ് നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. യു.എ.ഇ.യില്‍ താമസിക്കുന്നവരും ബിസിനസ് ചെയ്യുന്നവരും വാറ്റ് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
ഭാവിയിൽ മറ്റ് നികുതികൾ ഏർപ്പെടുത്തുമെന്ന് ധനകാര്യമന്ത്രാലയം വിതരണം ചെയ്ത ഒരു പ്രസ്താവനയിൽ പറയുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. എന്നിരുന്നാലും വ്യക്തിഗത വരുമാനത്തിൽ യാതൊരു വിധ നികുതിയും ഇല്ലന്നാണ് സൂചന. ഊർജ പാനീയങ്ങള്‍ക്ക് 50 ശതമാനവും പുകയില ഉത്പന്നങ്ങള്‍ക്ക് 100 ശതമാനവും നികുതി വര്‍ധിപ്പിച്ചു.
2018 ജനുവരി 1 മുതൽ ചരക്കു സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഉൾപ്പെടുത്തും. ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതിനിരക്കുകളിൽ ഒന്നാണ് യുഎഇ ഇപ്പോൾ. സിംഗപ്പൂരിൽ ഇത്തരം കാര്യങ്ങളിൽ കോർപ്പറേറ്റ് നികുതിയോ അല്ലെങ്കിൽ ആഡംബര കാറുകളിൽ അധിക നികുതിയോ ഉണ്ടായിരിക്കാമെന്ന് രാജ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ അനുരാഗ് മേത്ത പറഞ്ഞു.
ജനങ്ങൾ പൊതു ഗതാഗതം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സിംഗപ്പൂരിൽ ആഡംബര കാറുകളുടെ നികുതി വളരെ ഉയർന്നതാണെന്ന് ” മേത്ത പറഞ്ഞു. “എല്ലാ കമ്പനികളും ടാക്സ് രജിസ്ട്രേഷൻ വേഗത്തിലാക്കാൻ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ ആവശ്യകതയോട് യോജിച്ച് പ്രവർത്തിക്കണണമെന്ന് ഫിനാൻസ് മിനിസ്ട്രിയുടെ അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു.
2017 ലെ ക്യാബിനറ്റ് തീരുമാനത്തിന്റെ നമ്പര്‍ (40) പ്രകാരം പെനാൽറ്റി ഒഴിവാക്കാൻ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments