Latest NewsNewsBahrainInternationalGulf

മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കി ബഹ്‌റൈൻ

മനാമ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കി ബഹ്റൈൻ. രാജ്യത്തെ മൂല്യവർദ്ധിത നികുതി നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

Read Also: കെ റെയിൽ : വികസന പദ്ധതികളെ ഉമ്മാക്കികാട്ടി വിരട്ടാൻ നോക്കണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

5 ശതമാനമായിരുന്നു നേരത്തെ ബഹ്‌റൈനിലെ മൂല്യവർദ്ധിത നികുതി നിരക്ക്. അവശ്യ ഭക്ഷണ സാധനങ്ങൾ, കെട്ടിടനിർമ്മാണ വസ്തുക്കൾ, ഓയിൽ, ഗ്യാസ്, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം തുടങ്ങി മൂല്യവർദ്ധിത നികുതി ഒഴിവാക്കിയിട്ടുള്ള മേഖലകൾ പഴയ രീതിയിൽ തന്നെ തുടരും.

രാജ്യത്തെ മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്റൈൻ ക്യാബിനറ്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു. 2021 ഡിസംബർ 8-ന് ക്യാബിനറ്റ് ഇതുസംബന്ധിച്ച അംഗീകാരം നൽകിയത്.

Read Also: നൈറ്റ് കര്‍ഫ്യൂ നീട്ടില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ : സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാറ്റമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button