കുണ്ടറ: കൊവിഡ് വർധിക്കുന്ന ഈ കാലത്ത് മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിതോടെ വ്യാജ വാറ്റ് സജീവമാകുന്നു. കുണ്ടറയിലെ പെരിനാട് നിന്നും വ്യാജ വാറ്റ് നടത്തിയ സി പി എം പ്രവർത്തകൻ അറസ്റ്റിൽ. കുണ്ടറ നിയോജക മണ്ഡലത്തിൽ പെരിനാട് പഞ്ചായത്ത് പ്രസിഡൻ്റ് സഖാവ് അനിലിൻ്റെ വാർഡിലെ സജീവ സി.പി.എം പ്രവർത്തകനായ കൃഷ്ണൻകുട്ടി പിള്ളയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും വ്യാജവാറ്റ് ശേഖരവും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം ഇടുക്കിയിലെ രാജകുമാരിയില്‍ ഏലത്തോട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു. ജാറുകളില്‍ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രാജകുമാരി വാതുകാപ്പില്‍ ഏലതോട്ടത്തിലെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് വ്യാജ ചാരായ നിര്‍മാണം നടന്നത്.
Post Your Comments