KeralaLatest NewsNews

ഐ.എ.എസ്സുകാര്‍ പൊട്ടന്മാര്‍ – വീണ്ടും വികട സരസ്വതിയുമായി മന്ത്രി എം.എം.മണി

 

ഉപ്പുതറ: വികട സരസ്വതിയില്ലാതെ മന്ത്രി എം.എം. മണിയുടെ പ്രസംഗമില്ല. ഇത്തവണ അടച്ചാക്ഷേപിച്ചിരിക്കുന്നത് ഐ.എ.എസ്സുകാരെയാണ്. രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐ.എ എസ്സുകാര്‍ ശുദ്ധ പൊട്ടന്‍മാരാണെന്നാണ് വൈദ്യുതി മന്ത്രി എം.എം .മണിയുടെ അഭിപ്രായം . സി.പി.എം .ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ചു നടത്തിയ പൊതുസമ്മേളനം വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി.ഹരന്‍ റിപ്പോര്‍ട്ടു തയാറാക്കിയത് .രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണ്. കേരളത്തേക്കുറിച്ചു മനസ്സിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്.ഇതിന്റെ പരിണത ഫലമാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്നത് സി.പി.എം. മാത്രമാണ്. സി.പി.എമ്മിനെ മാത്രമാണ് ബി.ജെ.പി. ആക്രമിക്കുന്നതും. തല്ലുകൊണ്ടു മടുക്കുമ്പോള്‍ തിരിച്ചു തല്ലിയാല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നവരും കൂടെ നിന്നു കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button