ചെന്നൈ: ഹൃദയരോഗമുള്ളവര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയാണ് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹൃദയരോഗം ഉള്ളവരില്‍ പഴയ ഹൃദയം എടുത്ത് മാറ്റാതെ തന്നെ പുതിയ ഒരു ഹൃദയം വയറില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഒരുകൂട്ടം ഡോക്ടര്‍മാര്‍. ഇതിന്റെ ഭാഗമായി നായ്ക്കളില്‍ നടത്തിയ പരീക്ഷണം വിജയിക്കുകയും ചെയ്തു.
രണ്ടു ബൃദയരോഗമുള്ള നായ്ക്കളെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ശേഷം നായകളുടെ വയറില്‍ ഒരു ഹൃദയം ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയും ചെയ്തു. രോഗമുള്ള ഹൃദയം മാറ്റാതെയാണ് പുതിയ ഹൃദയം വയറ്റില്‍ സ്ഥാപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞശേഷം ഒരു നായ ഉടന്‍ മരണപ്പെടുകയും ചെയ്തു. അതിന്റെ ശരീരത്തില്‍ ആവശ്യത്തിന് രക്തമാല്ലാത്തതായിരുന്നു അതിന്റെ മരണ കാരണം. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ മൊറ്റൊരു നായ നാല്‍പ്പത്തിയെട്ട് മണിക്കൂറിന്‌ശേഷം എഴുനേറ്റ് നടക്കാനും ആഹാരം കഴിക്കാനും തുടങ്ങി. നായയുടെ ശരീരവുമായി ഹൃദയം പൊരുത്തപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു.
ഇത് മനുഷ്യരിലും പ്രാീവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ് ഡോക്ടര്‍മാര്‍. സാധാരണഗതിയില്‍ ഹൃദയരോഗമുള്ളവര്‍ക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ജീവിക്കാനാകു. അതിനായി ഏകദേശം ഒരുകോടി രൂപയോളം ചെലവും വരും. എന്നാല്‍ ഈ ശസ്ത്രക്രിയ വിജയകരമായാല്‍ വെറും ചുരുങ്ങിയ ചെലവില്‍ ഓപ്പറേഷന്‍ സാധ്യമാക്കാനാകും. ഇതിനുള്ള അനുവാദം വാങ്ങാനുള്ള നീക്കത്തിലാണ് ഡോക്ടര്‍മാര്‍.
Post Your Comments