നമ്മുടെ പല ശീലങ്ങളും നമ്മുടെ ആയുസ് കുറയ്ക്കാറുണ്ട്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ആഹഗാരക്രമങ്ങളുമൊക്കെ ആയുസ് കുറയ്ക്കും എന്ന കാര്യം നമുക്ക് അറിയാം. എന്നാല്‍ ചില ശീലങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമായാല്‍ നമുക്ക് ആയുസ് കൂട്ടാനും കഴിയും. പ്രധാനമായും താഴെ പറയുന്ന നാല് ശീലങ്ങള്‍ ജീവിതത്തില്‍ ശീലമാക്കിയാല്‍ നമ്മുടെ ആയുസ് വര്‍ദ്ധിക്കും.
1. പുസ്തക വായന: കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഇന്നുതന്നെ പുസ്തകവായന ആരംഭിക്കുക. പുസ്തകം വായിക്കാത്തവരെ അപേക്ഷിച്ച് പുസ്തകം വായിക്കുന്നവര്‍ രണ്ടുവര്‍ഷത്തോളം കാലം കൂടുതല്‍ ജീവിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്.
2. മുളക് ശീലമാക്കാം: ദിവസവും കുരുമുളക്, കാന്താരിമുളക്, പച്ചമുളക് എന്നിങ്ങനെ വിവിധയിനം മുളകുകള്‍ കഴിക്കുന്നത് ശീലമാക്കാം. മുളക് കൂടുതലായി കഴിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്ന് 2017ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. മുളക് കഴിക്കാത്തവരെ അപേക്ഷിച്ച് മുളക് കൂടുതലായി കഴിക്കുന്നവരുടെ മരണനിരക്ക് 13 ശതമാനം വരെ കുറവാണ്.
3. സാമൂഹികപ്രവര്‍ത്തനം: സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്ന് 2012ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതാണ്. സാമൂഹികപ്രവര്‍ത്തനത്തില്‍ സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നവരില്‍ മാനസികസമ്മര്‍ദ്ദവും അകാരണമായ വിഷമവും കുറവായിരിക്കും. ഇത്തരക്കാരില്‍ പൊതുവെ ഹൃദ്രോഗം കുറവായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.
4. സൗഹൃദവലയം സൃഷ്ടിക്കുക: ദിവസവും പുതിയ പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കുക, ഉള്ള സൗഹൃദം നന്നായി മുന്നോട്ടുകൊണ്ടുപോകുക എന്നീ ശീലങ്ങള്‍ ഉള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കും. മറ്റുള്ളവരുമായി നല്ല അടുപ്പമുള്ളവര്‍ക്ക് ജീവിതം ഏറെ ആസ്വാദ്യകരമായിരിക്കും. ഇത്തരക്കര്‍ക്ക് അയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്.
Post Your Comments