യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ സഹായകരമാകുന്ന ആപ്പുമായി ഗൂഗിൾ. വാഹനങ്ങളില്‍ ഇരുന്ന് ഉറങ്ങുകയോ കൃത്യമായി ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറക്കുകയോ ചെയ്താല്‍ ആളുകളെ സഹായിക്കാൻ ഈ ആപ്ലിക്കേഷനുകൾക്ക് കഴിയുമെന്നാണ് സൂചന. അതേസമയം ഇക്കാര്യത്തില്‍ ഗൂഗിളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
ഡ്രൈവിംഗിന് വേണ്ടിയോ നടക്കുന്നതിന് വേണ്ടിയോ ഗൂഗിള്‍ മാപ്പിലെ നാവിഗേഷന്‍ മോഡ് ഓണ്‍ ചെയ്ത് വച്ചാല്‍ ഉപയോക്താക്കള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇതിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments