ലക്‌നൗ: യുപിയിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്‌കോപ് എന്ന സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. തീപിടുത്തമുണ്ടായ സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കു പരിക്കേറ്റിട്ടില്ലെന്നാണ് പുറത്ത് വന്ന വിവരം. മൂന്ന് മണിക്കൂറിലേറെ സമയത്തിന് ശേഷമാണ് ആശുപത്രിയില്‍ തീ അണച്ചത്. ഈ സമയത്ത് 20 ലേറെ രോഗികള്‍ ഈ സമയത്ത് ഐസിയുവില്‍ ഉണ്ടായിരുന്നു. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീയണക്കാനായത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
Post Your Comments