ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളുടെ നാല് അമ്മമാർ കോടതിയെ സമീപിച്ചിരുന്നു. മൂവായിരത്തോളം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ലെന്ന് ഇവർ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു. ആറായിരത്തോളം ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കേണ്ടിയിരുന്നിടത്ത് മൂവായിത്തോളം പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. ഇത് പരിഗണിച്ചാണു സുപ്രീം കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.
Post Your Comments