ദുബായ്•വിവാഹിതയായ യുവതിയെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ ടി.വി സംവിധായകന്റെ വിചാരണ തുടങ്ങി.
ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് ലബനീസ് പൗരനായ 43 കാരന്റെ വിചാരണ തുടങ്ങിയത്. ഭതൃമതിയായ അള്‍ജീറിയന്‍ യുവതിയുമായി തെറ്റിയതിനെതുടര്‍ന്ന് പ്രതി ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയും ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഇവരുടെ പേജ് വഴി തന്നെ പ്രചരിപ്പിക്കുകയും ഇതുവഴി യുവതിയെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് കേസ്.
ബ്ലാക്ക് മെയില്‍, അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍, സ്വകാര്യതാ ലംഘനം, ടെലിക്കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ചുള്ള ഉപദ്രവം തുടങ്ങിയവാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
അല്‍-ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോര്‍ട്ട്.
ഫ്രാന്‍സില്‍ താമസിക്കുന്ന യുവതി നിരവധി ഇ-മെയിലുകള്‍ വഴിയാണ് ദുബായ് പോലീസിന് പരാതി നല്‍കിയത്.
യു.എ.ഇയില്‍ താമസിക്കുന്ന ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി യുവതി പരാതിയില്‍ പറയുന്നു.മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് ഇയാള്‍ യുവതിയ്ക്ക് വാഗ്ദാനം നല്‍കി. ഇരുവരും അടുപ്പത്തിലായ ശേഷം പ്രതി തന്റെ മൊബൈല്‍ ഫോണില്‍ യുവതിയുടെ ചിത്രങ്ങള്‍ എടുത്തിരുന്നതായും പോലീസ് പറഞ്ഞു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ ഭീഷണി തുടങ്ങിയത്. മൊബൈലില്‍ എടുത്ത ഫോട്ടോയ്ക്ക് ഒപ്പവും യുവതിയുടെ ഫേസ്ബുക്കില്‍ നിന്നെടുത്ത ഭര്‍ത്താവും കുടുംബവും ഒന്നിച്ചുള്ള മറ്റു ചിത്രങ്ങള്‍ക്കൊപ്പവും അനുചിതമായ വാക്യങ്ങള്‍ ചേര്‍ത്ത് ഇയാള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.
ഇതുമൂലം യുവതിയ്ക്ക് ഭര്‍ത്താവുമായി നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയും ഒടുവില്‍ വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്തു.
ഇതിനുശേഷവും പ്രതി മെസേജുകള്‍ വഴി ഭീഷണി തുടര്‍ന്നുകൊണ്ടിരുന്നു. 87,000 ദിര്‍ഹം നല്‍കണം എന്നായിരുന്നു ഇയാളുടെ ആവശ്യം. ഇയാള്‍ക്ക് 200 പൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖയും യുവതി പോലീസിന് നല്‍കിയിരുന്നു.
ആഗസ്റ്റ് 16 ന് കുറ്റാന്വേഷണ ജനറല്‍ ഡയറക്ടറേറ്റ് സംവിധായകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍, താന്‍ യുവതിയ്ക്ക് വേണ്ടി ചെലവാക്കിയ പണമാണ് തിരികെ ആവശ്യപ്പെട്ടതെന്നാണ് അവകാശപ്പെട്ടത്. യുവതിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാള്‍ കുറ്റസമ്മതം നടത്തി.
സംവിധായകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ ഗ്യാലറിയില്‍ നിന്നും കണ്ടെത്തി.
2018 ജനുവരി 30 ന് കേസില്‍ വിധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments